Saturday 20 July 2019




ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം സര്‍ക്കാര്‍ സഹായം: ഭാര്യക്ക് ജോലി സ്ഥിരപ്പെടുത്തും: മുഖ്യമന്ത്രി

By Sooraj Surendran .19 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വയനാട് സ്വദേശി വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയും നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന് പുതിയ വീട് നിര്‍മിച്ചു നല്‍കും. വസന്തകുമാറിന്റെ ഭാര്യ വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. അത് സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം, ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ദേശീയതലത്തില്‍ മുന്‍നിരയിലെത്തി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി. ലോകകേരള സഭ നേട്ടങ്ങള്‍ കൊണ്ടുവരും. വ്യാവസായിക മുന്നേറ്റത്തിന് ചട്ടങ്ങള്‍ മാറ്റി. സര്‍ക്കാര്‍ 1000 ദിവസം തികയ്ക്കുന്നതിന്റെ ആഘോഷം നാളെ കോഴിക്കോട് തുടങ്ങും. 27 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.