By Sooraj Surendran.21 Dec, 2018
തിരുവനന്തപുരം: വനിതാ മതിലിന് സർക്കാർ പണം ചെലവാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണു പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചുവെന്ന രീതിയിൽ മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് പിണറായി വിജയൻ പ്രതികരിച്ചു. വനിതാ മതിലിന് വേണ്ടി സർക്കാർ ഫണ്ടിൽ നിന്നും ഒരു രൂപ പോലും മുടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി സർക്കാർ മുൻഗണന നൽകുമെന്ന പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.