Thursday 12 December 2019




തന്ത്രിമാരും മനുഷ്യരാണ്: പിന്തുണയുമായി പിണറായി വിജയൻ

By Sooraj Surendran .02 Dec, 2018

imran-azhar

 

 

ആലപ്പുഴ: ശബരിമല വിഷയത്തിൽ തന്ത്രിമാർക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിമാരും മനുഷ്യരാണ് അവർക്കിടയിൽ വ്യത്യസ്ത ചിന്താഗതിക്കാരുണ്ടാകാം, സാധാരണ നിലയിൽ സർക്കാരുമായി തന്ത്രിമാർ ഗുസ്തിക്കു വരാറില്ല പിണറായി വിജയൻ പറഞ്ഞു. ക്ഷേത്രങ്ങളുടെ പ്രധാന ചുമതലക്കാരാണ് തന്ത്രിമാർ അവർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുന്നില്ല ഇക്കാര്യങ്ങളിൽ തലയിടാൻ സർക്കാരും ശ്രമിക്കുന്നില്ല. എന്നാൽ തന്ത്രിസമൂഹം മുഴുവൻ വെല്ലുവിളിച്ചു നടക്കുന്നവരെന്ന ധാരണയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ആലപ്പുഴയിൽ എൽഡിഎഫ് സംഘടിപ്പിച്ച മഹാ ബഹുജന സംഗമത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. കഴുതകൾക്കുള്ള ചൈതന്യം പോലും ശബരിമലയിലെ പൂജാരിമാർക്കില്ല എന്ന് ജി സുധാകരൻ തന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.