Tuesday 19 March 2024




ഭൂമി ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ തയ്യാറാക്കിയ പാക്കേജ് പ്രകാരം: മുഖ്യമന്ത്രി

By online desk.07 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: നഷ്ടപരിഹാരം നല്‍കി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ഭാഗത്ത് ഏറ്റെടുത്ത ഭുമിയുടെ വിലയുടെ പേരില്‍ കേന്ദ്രം എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഒന്നുകില്‍ അധിക തുക കേരളം കൊടുക്കണം. അല്ലെങ്കില്‍ പകരം ഭൂമി നല്‍കണം. ഈ നിര്‍ദേശമായിരുന്നു കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടത്.

 

നിലവില്‍ കേന്ദ്ര പാക്കേജ് പ്രകാരം ലഭിക്കുന്ന നഷ്ടപരിഹാര തുക കുറവാണെന്ന അഭിപ്രായമാണ് തങ്ങള്‍ക്കും. എന്നാല്‍ കേന്ദ്രം അവരുടെ പാക്കേജ് പ്രകാരമുള്ള തുകയില്‍ ഉറച്ചു നില്‍ക്കുകയാണ്. വാടകക്ക് വ്യാപാരം നടത്തുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തുന്ന കാര്യത്തില്‍ ഇനിയും കേന്ദ്രവുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതിര്‍പ്പു ഫോര്‍മുലയുടെ ഭാഗമായാണ് അധികപണം കേരളം നല്‍കണമെന്ന് കേന്ദ്രം പറഞ്ഞത്.എന്നാല്‍ അതു പറ്റില്ലെന്ന് നമ്മള്‍ പറഞ്ഞു.

 

അവസാനമാണ് കാസര്‍കോട് ഭാഗത്ത് സ്ഥലം ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ ഒരു കാരണവശാലും പണി തുടങ്ങില്ല. ഒടുവില്‍ സ്ഥലം കൊടുത്താണ് പ്രശളനം പരിഹരിച്ചത്. കച്ചവടക്കാരുടെയും വാടകക്കാരുടെയും പ്രശ്‌നം വലിതാണ്. അത് കേന്ദ്രപാക്കേജില്‍ വരില്ല. എങ്കിലും ചില ഇളവുകള്‍ക്ക് നമുക്ക് ശ്രമിക്കാം. നേരത്തെ ഭൂമി എടുത്തവരുടെ ഭൂമി വീണ്ടും എടുക്കുന്നവര്‍ക്ക് പ്രത്യേകമായി നഷ്ടപരിഹാരം നല്‍്കണമെന്ന കാര്യവും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.