Tuesday 19 March 2024




സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയാൻ നിയമം: ഓർഡിനൻസ് ഉടൻ ഇറക്കും

By Sooraj Surendran .07 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: ഹർത്താലുകളുടെ ഭാഗമായി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പേരിൽ സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നത് തടയാൻ നിയമം വരുന്നു. ഇതിനായി ഉടൻ തന്നെ ഓർഡിനൻസ് ഇറക്കും. ഈ നിയമം അനുസരിച്ച് സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയും, അക്രമം നടത്തിയവരിൽ നിന്നും ഇതിനായി നേതൃത്വം നൽകിയവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കും. കൂടാതെ അക്രമികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ വ്യാപക അക്രമമാണ് ബിജെപിയും സംഘപരിവാറും അഴിച്ചുവിട്ടത്. കൊലപാതകികളെ പിടിക്കാത്ത ഭരണസംവിധാനമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ളത്. എന്നാൽ അതൊന്നും കേരളത്തിൽ നടക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു.