Friday 05 June 2020




പ്രവാസി മലയാളികളുടെ ആശങ്ക അകറ്റാൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .02 Apr, 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിലവിൽ വന്ന അന്താരാഷ്ട്ര വിമാനയാത്രാ വിലക്ക് പ്രവാസി മലയാളികൾക്ക് പ്രത്യേകിച്ച് ഗൾഫ് നാടുകളിലെ മലയാളി സമൂഹത്തിന് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊറോണ ബാധിതരല്ലാത്തവരുടെ മൃതദേഹം പോലും നാട്ടിലെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരമൊരു പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാർഗോ വിമാനത്തിൽ ഭൗതിക ശരീരം കാലതാമസം ഇല്ലാതെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യൻ എമ്പസി വഴി നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പരേതരുടെ അന്ത്യ കർമ്മങ്ങൾ നിർവഹിക്കാനുള്ള ബന്ധുക്കളുടെ അവകാശം ഹനിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.