Tuesday 19 March 2024




പ്രളയക്കെടുതി; ഉപജീവന പാക്കേജുകൾ പരിഗണനയിലെന്ന് പിണറായി വിജയൻ

By Sooraj S .24 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളിൽ ജനങ്ങൾക്ക് ഉപജീവനത്തിനായി പുതിയ പാക്കേജുകൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രീ പിണറായി വിജയൻ. ഒക്ടോബർ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറൻസ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉപജീവന പാക്കേജിൽ ദുര്ബലവിഭാഗക്കാർക്കായിരിക്കും മുൻഗണന നൽകുക. മുൻഗണനാകാർഡുടമകൾ, തൊഴിലുറപ്പ് പദ്ധതിയിൽ ജോബ് കാർഡുള്ളവർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. പുനർനിർമ്മാണത്തെക്കാളും പുനരധിവാസത്തിനായിരിക്കും പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയാറാക്കി സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.