Tuesday 19 March 2024




പെരിയ ഇരട്ടക്കൊല: കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .18 Feb, 2019

imran-azhar

 

 

തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശരത്‌ലാലിന്റെയും, കൃപേഷിന്റേയും വിയോഗം അത്യന്തം ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്കുകളും കണ്ടെത്തിയിരുന്നു. അന്വേഷണം ഊര്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ചിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.