Tuesday 19 March 2024




'നിലവിലുണ്ടായ ക്രമക്കേട് ചില വ്യക്തികൾ നടത്തിയതാണ്': പിഎസ്‌സിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

By Sooraj Surendran.07 Aug, 2019

imran-azhar

 

 

തിരുവനന്തപുരം: പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ നടന്ന ക്രമക്കേടുകളിൽ പിഎസ്‌സിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഎസ്‌സിയിൽ നിലവിലുണ്ടായ സംഭവങ്ങൾ ചില വ്യക്തികൾ നടത്തിയതാണെന്നും പിഎസ്‌സി സ്വതന്ത്രമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിഎസ്‌സിയുടെ പ്രൊഫഷണലിസം മെച്ചപ്പെടുത്താൻ എന്തു ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ചർച്ച നടത്തുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികളായ ശിവരെഞ്ജിത്തും നസീമും പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന മുഖ്യമന്ത്രിയുടെ പ്രതികരണം.