By Sooraj Surendran .29 May, 2019
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയെ ചെറുക്കുന്നത് ധാർഷ്ട്യമാണെങ്കിൽ അത് ആവർത്തിക്കുക തന്നെ ചെയ്യുമെന്ന് പിണറായി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം താത്കാലികം മാത്രമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. നാല് വോട്ടു കൂട്ടാൻ എന്തും ചെയ്യാമെന്ന നിലയിലേക്ക് ഇടതുപക്ഷം താഴില്ലെന്നും, എന്നാൽ യുഡിഎഫ് ആ നിലയിലേക്ക് എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ ദൃതി കാട്ടിയിട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ സുപ്രീംകോടതി വിധിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും പിണറായി പറഞ്ഞു