Tuesday 19 March 2024




അമൃതാനന്ദമയിക്കെതിരേ മുഖ്യമന്ത്രി: അയ്യപ്പഭക്ത സംഘമത്തിൽ പങ്കെടുക്കരുതായിരുന്നുവെന്ന് വിമർശനം

By Sooraj Surendran .26 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പഭക്ത സംഘമത്തിൽ അമൃതാനന്ദമയി ഒരിക്കലും പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം അമൃതാനന്ദമയി അയ്യപ്പഭക്ത സംഘമത്തിൽ പങ്കെടുത്തത് സംഘപരിവാറിന് പോലും തൃപ്തിയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തിൽ അമൃതാനന്ദമയിയെ സംഘപരിവാർ തെറ്റായ വഴിയിലൂടെ നയിക്കാൻ പലതവണ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇക്കാര്യത്തിൽ അവർക്ക് പറ്റിയത് വൻ വീഴ്ചയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം മുന്നോട്ട് എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.