Tuesday 19 March 2024




സിപിഎം ഓഫീസ് റെയ്ഡ്: ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമർശനങ്ങളുമായി മുഖ്യമന്ത്രി

By Sooraj Surendran .28 Jan, 2019

imran-azhar

 

 

തിരുവനന്തപുരം: സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവെ രാഷ്ട്രീയ പാർട്ടികൾ അന്വേഷണങ്ങളോട് സഹകരിക്കാറുണ്ടെന്നും എന്നാൽ ചൈത്ര നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അനധികൃത റെയ്ഡിനെതിരെ സിപിഎം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. പാർട്ടി ഓഫീസുകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോർട്ട് നൽകി.