Tuesday 19 March 2024




കാലാവസ്ഥാ പ്രവചനത്തിലെ ന്യുനത ഗണ്യമായ പിശകുണ്ടാക്കി; മുഖ്യമന്ത്രി

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പിഴവ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ പ്രവചനത്തിലെ ന്യുനതകൾ പ്രളയത്തെ രൂക്ഷമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അണക്കെട്ടുകളിൽ ഷട്ടറുകൾ തുറന്നതാണ് പ്രളയത്തിന് കാരണമായത് എന്നാരോപിച്ച് ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ കെ എസ് ഇ ബി ഇതിനെ ശക്തമായി എതിർത്തിരുന്നു. തീവ്രമായി മഴയുണ്ടാകുന്നതിനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്കിയിരുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ ചർച്ചയുടെ മറുപടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.