Tuesday 19 March 2024




സർക്കാർ പരിപാടിയിൽ ചെഗുവേരയുടെ കൊടി ഉയർത്തിയതിൽ മുഖ്യമന്ത്രിയുടെ ശാസന

By Sooraj Surendran .20 Feb, 2019

imran-azhar

 

 

മലപ്പുറം: സർക്കാർ പരിപാടിക്കിടെ ചെഗുവേരയുടെ കൊടി ഉയർത്തിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സ്ഥലങ്ങളിലും ഈ കൊടികൾ ചുമന്ന് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും അതിന് വേറെ സ്ഥലങ്ങളുണ്ടെന്നും മുഖ്യമന്ത്രി പ്രവർത്തകരോട് പറഞ്ഞു. പരപ്പനങ്ങാടി ഹാർബറിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുന്നതിനിടയിലാണ് സംഭവം. ഈ സർക്കാർ എൽഡിഎഫിന്റെ മാത്രം സർക്കാറല്ലെ, നാടിൻറെ കൂടി സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊടിയിൽ കണ്ട വ്യക്തിയെ എല്ലാവരും അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാൽ ഇത് മറ്റൊരു വേദിയിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.