By Sooraj Surendran .16 Jul, 2019
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പോലീസ് ആർഎസ്എസിന് വിവരങ്ങൾ ചോർത്തിനൽകിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനമറിയിച്ചത്. ശബരിമല വിഷയം കത്തിനിൽക്കുമ്പോഴും പല ഉദ്യോഗസ്ഥരും അവരുടെ സ്വന്തം താത്പര്യപ്രകാരമാണ് പ്രവർത്തിച്ചതെന്നും, ഉന്നത പോലീസ് ഉദ്യോഗസ്ഥർ ശബരിമല ഡ്യൂട്ടിയിൽ നിന്നും മനഃപൂർവം പിന്മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി പോലീസ് സർക്കാരിനൊപ്പം നിൽക്കുന്നതിലും വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരിൽ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചെന്നും പിണറായി വിജയൻ പറയുന്നു.