Tuesday 19 March 2024




രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് ആരോട് മത്സരിക്കാൻ? പിണറായി വിജയൻ

By Sooraj Surendran .04 Apr, 2019

imran-azhar

 

 

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് വീഴ്ചകളിൽ നിന്നും പാഠം പഠിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും കോൺഗ്രസ് പ്രചരിപ്പിക്കുന്ന ഔചിത്യം എന്താണെന്നും, ഇതിലൂടെ മനസിലാകുന്നത് ബിജെപിയുടെയും, കോൺഗ്രസിന്റെയും സമീപനം ഒന്നാണെന്നും പിണറായി പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് ആരോട് മത്സരിക്കാനാണെന്നും പിണറായി ചോദിച്ചു. വൻ ജനാവലിയോടെയാണ് രാഹുൽ ഗാന്ധി പത്രിക സമർപ്പിക്കാനായി വയനാടെത്തിയത്.