By Sooraj S.01 Jan, 1970
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളം പ്രളയ ദുരന്തം അനുഭവിച്ചുകൊണ്ടിരുന്ന സമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും എന്നാൽ പിന്നീട് അത് ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം മുഴവൻ ചിലവഴിക്കാതെ ബാക്കി തുക വകമാറ്റി ചിലവഴിച്ചുവെന്ന്. എന്നാൽ രമേശ് ചെന്നിത്തലയുടെ വാദം പിണറായി വിജയൻ പൂർണമായും തള്ളിക്കളഞ്ഞു. മാത്രമല്ല രമേശ് ചെന്നിത്തല വിമർശനത്തിന് വേണ്ടി വിമർശിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.