By Sooraj Surendran .07 May, 2019
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ശ്രീധരൻ പിള്ള രഹസ്യമായി കത്തയച്ച് കേരളത്തിന്റെ ദേശീയപാത വികസനം തടയാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ വികസനം തടയുന്നവരെ നാടിന് ഭാരമാണെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തെ തകർക്കുന്ന സംഘടനയാണ് സംഘപരിവാറെന്നും മോദി കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. രാഷ്ട്രീയാടിസ്ഥാനത്തിൽ ദേശീയപാതാ വികസനം തടസപ്പെടുത്താൻ നേരത്തെയും ശ്രമമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനത്തെ തടയുന്നവരെ ജനം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങൾക്ക് താത്പര്യമുള്ള മേഖലകളിൽ മാത്രം വികസനം മതിയെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.