Thursday 12 December 2019




സിപിഐ എം എൽ എയോട് രോക്ഷാകുലനായി മുഖ്യമന്ത്രി

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: നിയമസഭയിൽ നടന്ന പ്രളയ ചർച്ചക്കിടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സി പി ഐ മുവാറ്റുപുഴ എം എൽ എയായ എൽദോ ഏബ്രഹാമിനോടാണ് മുഖ്യമന്ത്രി പൊട്ടിത്തെറിച്ചത്. പ്രളയത്തിലുണ്ടായ നഷ്ടങ്ങളും മറ്റും ചർച്ച ചെയ്യുന്നതിനായാണ് നിയമസഭാ സമ്മേളനം നടത്തിയത്. ചർച്ചക്കിടെ എം എൽ എ എൽദോ ധനസഹായം കൂട്ടി നൽകണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എം എൽ എയോട് രോക്ഷാകുലനായി പ്രതികരിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ എം എൽ എമാർക്ക് പ്രസംഗത്തിനായി സമയം അനുവദിച്ചതും മുഖ്യമന്ത്രിയെ രോക്ഷാകുലനാക്കി. എൽദോ ഉന്നയിച്ച ആവശ്യത്തിന് സർക്കാർ സഹായധനത്തെക്കുറിച്ച് ധാരയുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. പ്രളയക്കെടുതിയിൽ 483 പേര്‍ മരിച്ചതായും 14 പേരെ കാണാതായതായും നിരവധി പേർ ചികിത്സയിൽ കഴിയുന്നതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ കേരളത്തിൽ ഉണ്ടായ പ്രളയത്തിന്റെ തീവ്രത വളരെ വലുതായിരുന്നെന്നും ഭരണകൂട സംവിധാനങ്ങൾ ഉപയോഗിച്ച് അതിനെ നേരിടാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.