By സൂരജ് സുരേന്ദ്രന്.04 Mar, 2021
തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസിൽ കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്.
തിരഞ്ഞെടുപ്പ് കാലത്ത് എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഇത്തരത്തിലുള്ള വെപ്രാളം? കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താത്പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് പറയുന്ന പ്രതിപക്ഷമുള്ളപ്പോള്‍ ഇങ്ങനെയൊക്കെ ആകാമെന്ന ധൈര്യമാണോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് സർക്കാർ ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റികൊണ്ടിരിക്കുകയാണ്.
ഇതിന് ഇടംകോലിടാൻ വരുന്ന ഒരു ശക്തിക്ക് മുന്നിലും മട്ട് മടക്കുന്ന പാരമ്പര്യം തങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമന്‍സ് അയച്ചുവെന്നും വാര്‍ത്ത പരന്നു.
ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് കിട്ടുന്നതിന് മുമ്പേയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.
പ്രത്യേക അന്തരീക്ഷം രൂപപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.