By Sooraj Surendran.13 Mar, 2019
തിരുവനന്തപുരം: ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ രാജിയുടെ കാരണം വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജിക്ക് കാരണം ഓഫീസിൽ മറ്റ് ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളല്ലെന്നും സ്വന്തം സഹോദരനായ ആർ മോഹനൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്നതിലുള്ള അമർഷം കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല നളിനി നൈറ്റോയുടെ രാജിയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങൾ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സഹോദരന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്ന സാഹചര്യത്തില്‍ അവര്‍ സ്വയം ഒഴിയുകയായിരുന്നുെവന്നു മുഖ്യമന്ത്രി വിശദീകരിച്ചു.