Monday 24 June 2019




പ്രളയക്കെടുതി; തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കനത്ത നാശനഷ്ടങ്ങളാണ് പ്രളയക്കെടുതി മൂലം കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രാഥമികമായ വിലയിരുത്തലിനേക്കാൾ വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയക്കെടുതിയുടെ ഭാഗമായി വീടുകൾ നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. നിരവധി വാഹനങ്ങളാണ് വെള്ളവും ചെളിയും കയറി ഉപയോഗശൂന്യമായിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വീട്ടുപകരണങ്ങൾ നഷ്ടമായവർക്ക് അവ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതോടൊപ്പം തന്നെ ഓണാവധി കഴിഞ്ഞ് ബാങ്കുകൾ തുറന്നാൽ ഉടൻ തന്നെ പതിനായിരം രൂപാ വീതം അക്കൗണ്ടിലേക്ക് നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.