Tuesday 19 March 2024




പാ​വ​പ്പെ​ട്ട​വ​ർ​ക്കു നീ​തി നി​ഷേ​ധി​ക്ക​രുത്, മുൻഗണന നൽകണം; മുഖ്യമന്ത്രി

By Sooraj Surendran .10 Nov, 2019

imran-azhar

 

 

തൃശൂർ: പാവപ്പെട്ടവർക്ക് നീതി നിഷേധിക്കരുതെന്നും, അവർക്ക് മുൻഗണന നൽകി സഹായിക്കാനാകണമെന്നും പോലീസുകാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സബ് ഇൻസ്പെക്ടർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖം നോക്കാതെ നിയമം നടപ്പിലാക്കാൻ പോലീസുകാർ തയ്യാറാകണമെന്നും നിയമപരമായ നടപടികൾ പോലീസുകാർ സ്വീകരിക്കുമ്പോൾ യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് സമയത്തും ജനങ്ങൾക്ക് ഭയമില്ലാതെ പോലീസ് സ്റ്റേഷനിൽ കടന്നുചെന്ന് പരാതി ബോധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും പിണറായി വിജയൻ പറഞ്ഞു.