Tuesday 20 November 2018


ആഗസ്റ്റ് 19 മുതൽ മുഖ്യമന്ത്രി പിണറായി വിജയന് യു എസ്സിലെ മയോ ക്ലിനിക്കിൽ ചികിൽസ തുടങ്ങും

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഗസ്റ്റ് 19ന് വിദഗ്ദ്ധ ചികിത്സയ്ക്കായി യു എസ്സിൽ എത്തും. മായോ ക്ലിനിക്കിലാണ് ചികിത്സ നടത്തുന്നത്. കഴിഞ്ഞ വർഷവും മുഖ്യമന്ത്രി ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. ഏകദേശം 17 ദിവസമാണ് ചികിത്സ നീണ്ട് നിൽക്കുന്നത്. സർക്കാരാണ് ചികിത്സാ ചിലവുകൾ പൂർണമായും വഹിക്കുന്നത്. യു എസ്സിലേക്ക് മുഖ്യമന്ത്രിയോടൊപ്പം ഭാര്യ കമലാ വിജയനും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന സ്ഥാപനമാണ് മായോ ക്ലിനിക്ക്. ആഗസ്റ്റ് മാസം 19 മുതലാണ് ചികിത്സ ആരംഭിക്കുന്നത്.