Thursday 12 December 2019




പിണറായി വിജയൻ കുട്ടനാട്ടിലേക്കില്ല; യോഗം ബഹിഷ്കരിക്കുമെന്ന് രമേശ് ചെന്നിത്തല

By Sooraj S.01 Jan, 1970

imran-azhar

 

 

ആലപ്പുഴ: ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടനാട് സന്ദർശിക്കില്ലെന്ന് സൂചനകൾ. അതേസമയം പിണറായി വിജയൻ കുട്ടനാട് സന്ദർശിച്ചില്ലെങ്കിൽ യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ആലപ്പുഴയിൽ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരത്തിൽ തീരുമാനമെടുത്തത്. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളിൽ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എംഎല്‍എയും എത്താത്തത് വൻ വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തീരുമാനം. കനത്ത മഴയിൽ നിരവധി നാശനഷ്ടങ്ങളാണ് കുട്ടനാട്ടിൽ ഉണ്ടായത്. അതെ സമയം മന്ത്രി തോമസ് ഐസക്കിന്റെ സ്വന്തം ആയിട്ടുകൂടി സ്ഥലം സന്ദർശിച്ചിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.