Tuesday 19 March 2024




മുഖ്യമന്ത്രി ക​വ​ള​പ്പാ​റ​ ഉൾപ്പെടെയുള്ള ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും

By Sooraj Surendran .12 Aug, 2019

imran-azhar

 

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ പ്രളയ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പ്രളയത്തിൽ ഏറ്റവും വലിയ ദുരന്തം സംഭവിച്ച കവളപ്പാറ ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുക. കവളപ്പാറയിൽ നിരവധി പേരാണ് ഉരുൾപൊട്ടലിൽ കാണാതായത്. തികച്ചും അപ്രതീക്ഷിതമായിരുന്നു സംഭവം. 17 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്നും ഇതുവരെ കണ്ടെടുത്തത്. ഇനിയും 42 പേരെ കണ്ടെത്താനുണ്ട്. ഹെലികോപ്റ്റർ വഴിയും, റോഡ് മാർഗവുമാണ് മുഖ്യമന്ത്രി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുക.