Monday 13 July 2020




സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്രത്തിന്റെ മാർഗനിർദേശം ലഭിച്ച ശേഷമായിരിക്കും

By online desk .04 Jun, 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്രത്തിന്റെ മാർഗനിർദേശം ലഭിച്ച ശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചുഅതേസമയം ആരാധനാലയങ്ങൾ തുറന്നാലും ആൾക്കൂട്ടം അനുവദിക്കില്ല എന്നും അദേഹം പറഞ്ഞു.

ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ എട്ടുമുതൽ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം അറിയിപ്പ് നൽകിയിരുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിട്ടില്ല അതിനാൽ തന്നെ . കേന്ദ്രത്തിൻറ മാർഗനിർദേശങ്ങൾ വരുന്നറ്റത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ വിധേയമായി കേരളത്തിലെ ആരാധനാലയങ്ങൾ എങ്ങനെ തുറക്കാമെന്ന് വിവിധ മതനേതാക്കളുമായി ചർച്ച നടത്തിയിരുന്നു.എന്നാൽ ആരാധനാലയങ്ങളിൽ സാധാരണ നില പുനഃസ്ഥാപിച്ചാൽ അത് വലിയ ആൾക്കൂട്ടത്തിന് വഴിവെക്കുമെന്നും ഈ ഒരു സാഹചര്യത്തിൽ അത്തരത്തിലൊരു തീരുമാനം വലിയ രോഗവ്യാപനത്തിന് കാരണമാകുമെന്നുമുള്ള സർക്കാർ നിലപാട് ഇവരെ അറിയിച്ചു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം തുടങ്ങിയ വിഭാഗങ്ങളുമായി മൂന്നു ഘട്ടമായാണ് ചർച്ച നടത്തിയത്.