Friday 05 June 2020




ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

By Sooraj Surendran.27 Mar, 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം എ യൂസഫലി അറിയിച്ചു. കോവിഡ് - 19 ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കവെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ ആഹ്വാനം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് വിളിച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 

കൊറോണ വൈറസ് ബാധയെ നേരിടാൻ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോള്‍ സംഭാവന നൽകാമെന്ന് കൊറോണ അവലോകനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ പ്രളയത്തിന് വേണ്ടിയാണ് നിധി ഉപയോഗിച്ചത്. നിലവിൽ സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നും അതിനാൽ കൂട്ടായ പ്രയത്നമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.