Monday 22 October 2018



രാജ്യത്തെ വന്‍കിട തുറമുഖങ്ങള്‍ 5.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

By Sarath Surendran.12 Oct, 2018

imran-azhar

 

ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ തുറമുഖങ്ങളില്‍ രണ്ടാം സ്ഥാനം കൊച്ചിക്ക്

 

 

ന്യൂഡല്‍ഹി : ഇക്കൊല്ലം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ വന്‍കിട തുറമുഖങ്ങള്‍ 5.12 ശതമാനത്തിന്റെ റെക്കാര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം 343.26 ദശലക്ഷം ടണ്‍ ചരക്കാണ് ഈ കാലയളവില്‍ കൈകാര്യം ചെയ്തത്. തൊട്ട് മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 326.54 ദശലക്ഷം ടണ്‍ ആയിരുന്നു.

 

ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് തമിഴാ നാട്ടിലെ കാമരാജര്‍ തുറമുഖമാണ് (19.66%). രണ്ടാംസ്ഥാനം കൊച്ചി തുറമുഖത്തിനാണ് (11.51%). പാരദീപ് (11.12%), ഹാല്‍ദിയ (10.07%), ദീന്‍ദയാല്‍ (10.03%) എന്നിങ്ങനെയാണ് മറ്റ് തുറമുഖങ്ങള്‍ കൈവരിച്ച വളര്‍ച്ച.

 

ഇക്കൊല്ലം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്തത് ദീന്‍ദയാല്‍(കണ്ടല) തുറമുഖമാണ് 58.63 ദശലക്ഷം ടണ്‍.