Thursday 04 June 2020




ഡ്രൈവര്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും സാവകാശംകിട്ടിയില്ല; ബസ് യാത്രികന്‍

By online desk.21 Feb, 2020

imran-azhar



അവിനാശി: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഒന്ന് അനങ്ങാന്‍ പോലും സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ വന്നു ലോറിവന്നു ഇടിക്കുകയായിരുന്നെന്ന് അപകടത്തില്‍പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്രമേനോന്‍ പറഞ്ഞു.പിന്നില്‍നിന്നു മൂന്നാമത്തെ നിരയിലാണ് ബെംഗളൂരുവില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാമചന്ദ്ര മേനോന്‍ ഇരുന്നിരുന്നത്.പിന്നിലിരുന്നവര്‍ക്കും പരുക്കു പറ്റിയിട്ടുണ്ട്.

 

തന്റെ പിന്നിലെ സീറ്റിലിരുന്ന ഒരാളെ കാലിന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാക്കിയിട്ടുണ്ട്. ഉറങ്ങുകയായിരുന്നെങ്കിലും പെട്ടെന്നു തന്നെ അപകടമാണെന്ന് തിരിച്ചറിഞ്ഞു. എതിര്‍ദിശയില്‍ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നു.അതുകൊണ്ട് നേരെ പോയി ഇടിച്ചതെന്നും രാമചന്ദ്ര മേനോന്‍ പറഞ്ഞു.