Saturday 18 August 2018

ഇനി കളർ 3 ഡി എക്‌സറേ

By Online Desk.14 Jul, 2018

imran-azhar

 

 

വെല്ലിങ്ങ്ടൻ: വൈദശാസ്ത്രത്തിൽ രോഗനിർണ്ണയം അനായാസമാക്കാൻ ഉപകരിക്കുന്ന കണ്ടുപിടിത്തവുമായി നൂസിലാൻഡ് ശാസ്ത്രജ്ഞർ. കളർ, 3-ഡി എക്‌സറേ സംവിധാനമാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. കളർ എക്‌സറേ സംവിധാനത്തിലൂടെ ശരീര ഭാഗത്തിന്റെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ ലഭിക്കും. സേൺ ഫിസിക്‌സ് ലാബ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതുവഴി ഡോക്ടർമാർക്ക് കൃതമായി രോഗനിർണ്ണയം നടത്താനും സാധിക്കുമെന്ന് ഇതിൽ പങ്കാളികളായ സേൺ പ്രസ്താവനയിൽ അറിയിച്ചു. കാന്റർബറി സർവ്വകലാശാലയിലെ ശാസ്ത്രസംഘം വികസിപ്പിച്ച ക്യാമറ പോലെ പ്രവർത്തിക്കുന്ന മെഡിപിക്‌സ് സംവിധാനത്തിലൂടെ മനുഷ്യ ശരീരത്തിനുള്ളിലെ ഏറ്റവും ചെറിയ ഭാഗത്ത് സംഭവിച്ചിരിക്കുന്ന ക്ഷതങ്ങൾ വരെ വളരെ വ്യക്തമായി കണ്ടെത്താനാകുമെന്നാണ് അവകാശവാദം. ഈ യന്ത്രത്തിൽ നൽകിയിട്ടുള്ള കുറഞ്ഞ പിക്‌സലും കൃതമായ എനർജി റെസലൂഷനും മൂലമാണ് കൃത്യതയുള്ള ചിത്രം ലഭ്യമാകുന്നതെന്നും യന്ത്രം വികസിപ്പിച്ചെടുത്ത പിൽ ബട്ട്ലർ അറിയിച്ചു. അസ്ഥിയുടെയും പേശിയുടെയും ചിത്രങ്ങൾ പ്രതേകമായി ലഭിക്കും. മാത്രമല്ല, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകൾ കൃത്യമായി കണ്ടെത്താൻ ഈ എക്‌സ്‌റേ സംവിധാനം സഹായിക്കുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ന്യൂസിലാൻഡിലെ മാർസ് ബയോ ഇമേജിങ് എന്ന കമ്പനിയാണ് ഈ യന്ത്രം വിപണിയിലെത്തിക്കുക.