Wednesday 12 December 2018


കോംഗോയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 50 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

By Sooraj S.06 Oct, 2018

imran-azhar

 

 

കിൻഷാസ: കോംഗോയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 50 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച്ച കോംഗോയിലെ എംബുത്തയിൽ ആണ് അപകടം നടന്നത്. ഇന്ധന ടാങ്കർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും വേണ്ട സഹായങ്ങൾ നൽകുമെന്ന് കോംഗോ സെൻട്രൽ പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. 2010ലും ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് അപകടം നടന്നിരുന്നു.