Friday 05 June 2020




വാഗ്ദാനങ്ങൾ പാലിക്കാം, ഒരവസരം കൂടി തരൂ: മോദി

By Sooraj Surendran .02 Apr, 2019

imran-azhar

 

 

പട്നാ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്ത്രപരമായ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ താൻ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചില്ല, അതിനാൽ ഒരവസരം കൂടി നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ തുടർച്ചയായ ശ്രമം അനിവാര്യമാണ്. അതിനു നിങ്ങളുടെ അനുഗ്രഹം എനിക്ക് ആവശ്യമാണെന്നും മോദി പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. 70 വർഷത്തിനു ശേഷം കോൺഗ്രസിനുപോലും എല്ലാ ജോലികളും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും, അഞ്ച് വർഷം കൊണ്ട് തനിക്കെങ്ങനെ അത് സാധിക്കുമെന്നും മോദി ചോദിച്ചു. ബിഹാറിലെ ജമുയി മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ, എൽജെപി നേതാവ് റാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.