Monday 22 July 2019




ജസ്വന്ത് സിംഗിന്റെ മകൻ കോൺഗ്രസ് സ്ഥാനാർഥി

By Sooraj Surendran.17 Nov, 2018

imran-azhar

 

 

ജയ്പൂർ: രാജസ്ഥാനിൽ വസുന്ധര രാജ സിന്ധ്യക്കെതിരെ ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഡിസംബർ 7നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വസുന്ധര രാജ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് മാനവേന്ദ്ര സിംഗിന്റെ പരീക്ഷണം. മാനവേന്ദ്ര സിങ്ങിലൂടെ മികച്ച വിജയൻ നേടാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. സെപ്റ്റംബറിലാണ് മാനവേന്ദ്രസിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസിലെതുന്നത്. രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ മാനവേന്ദ്ര സിംഗിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.