Thursday 21 November 2019




സവർക്കർക്കല്ല ഗോഡ്സേക്കാണ് ഭാരതരത്ന നൽകേണ്ടത്; ബിജെപിയെ പരിഹസിച്ച് കോൺഗ്രസ്സ്

By Chithra.17 Oct, 2019

imran-azhar

 

മുംബൈ : മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് ബിജെപിയുടെ പ്രകടനപത്രികയെ കളിയാക്കി കോൺഗ്രസ്സ്. ബിജെപി അധികാരത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ ഒന്ന് വീർ സവർക്കർക്ക് ഭാരതരത്നം നൽകുമെന്നാണ്. ഈ നടപടിയെ കളിയാക്കിയാണ് കോൺഗ്രസ്സ് രംഗത്ത് വന്നിരിക്കുന്നത്.

 

ഗാന്ധിജിയെ കൊല്ലാൻ ഗൂഢാലോചന ചെയ്ത പ്രതിയാണ് സവർക്കർ. അത് നടപ്പിലാക്കിയത് നാഥൂറാം ഗോഡ്സെയാണ്. ഗാന്ധിജിയുടെ 150ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ സവർക്കർക്ക് പകരം എൻഡിഎ സർക്കാർ എന്തായാലും ഭാരത രത്നം സവർക്കാർക്ക് പകരം ഗോഡ്സെക്ക് നൽകണമെന്ന് കോൺഗ്രസ്സ് നേതാവ് മനീഷ് തീവാരി പരിഹസിച്ചു.

 

നാഗ്പൂരിൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ സംസാരിക്കവെയാണ് മനീഷ് തീവാരി എൻഡിഎയുടെ പ്രകടന പത്രികയെ കളിയാക്കിയത്.