Wednesday 23 October 2019




രാഹുലിന്റെ രാജി സന്നദ്ധത തള്ളി കോൺഗ്രസ്

By Sooraj Surendran .25 May, 2019

imran-azhar

 

 

ന്യൂ ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളി. പൊതു തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സംഘടനാകാര്യ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. വയനാട്ടിൽ വൻ ഭൂരിപക്ഷത്തിന് ജയിച്ച രാഹുൽ അമേഠിയിൽ പരാജയപ്പെട്ടു. നോട്ട് നിരോധനം, ജിഎസ്ടി, റഫാൽ അഴിമതി ഉൾപ്പെടെ പ്രധാന ആയുധമാക്കിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിട്ടത്. എന്നാൽ 2014 നേടിയ സീറ്റുകളെക്കാൾ കൂടുതൽ സീറ്റുകളാണ് ബിജെപി നേടിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയം ദയനീയമായിരുന്നുവെന്നും തോൽവി വിശദമായി പരിശോധിക്കുമെന്നും എ കെ ആന്റണി പറഞ്ഞു. രാഹുലിന്റെ രാജി സന്നദ്ധത നേതാക്കൾ ഒറ്റക്കെട്ടായി തള്ളുകയായിരുന്നു.