Tuesday 22 September 2020




സ്വർണക്കടത്ത്; സമഗ്ര അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

By Sooraj Surendran.08 Jul, 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ നീക്കത്തിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അത്യധികം ഗൗരവമുള്ള വിഷയമാണിതെന്നും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കാവുന്ന സംഭവമാണിതെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്.

 

കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയുംനൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.