Tuesday 18 September 2018



വെട്ടുത്തറ ജങ്ഷനിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

By Sooraj S.11 Jul, 2018

imran-azhar

 

 

ചവറ: ഇന്നലെ രാത്രി 11:50ഓടെ ദേശീയ പാതയായ നീണ്ടകര വെട്ടുത്തറ ജങ്ഷനിലാണ് അപകടം ഉണ്ടായത്. റോഡിനരികിൽ കൂട്ടിയിട്ടിരുന്ന മെറ്റൽ കൂനയിൽ തട്ടിയാണ് കണ്ടെയ്‌നർ അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കണ്ടെയ്നറിന്റെ ഡ്രൈവർ ക്യാബിനും ചക്രങ്ങൾ അടങ്ങിയ ഭാഗവും തമ്മിൽ വേർപെട്ടു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. അപകടം രാത്രിയായതിനാൽ ഗതാഗതം പ്രശ്നം ചെറിയ തോതിലാണ് ബാധിച്ചത്. അപകടത്തിൽ ഡ്രൈവറും കണ്ടെയ്നറിൽ ഉണ്ടായിരുന്ന തൊഴിലാളിയും പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. കണ്ടെയ്നറിന് പിന്നിൽ നിന്നും വന്ന മറ്റൊരു കണ്ടെയ്‌നർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ലോറിയിൽ ഇടിച്ച് ലോറിക്ക് കേടുപാടുകൾ സംഭവിച്ചു. ഫയർ ഫോഴ്‌സും പോലീസും ചേർന്ന് കണ്ടെയ്‌നർ ഒരു ക്രെയിൻ ഉപയോഗിച്ച് ദേശീയ പാതയിൽ നിന്നും നീക്കം ചെയ്തു.