Tuesday 02 June 2020




കൊറോണ; യൂറോപ്പിൽ മരണം 50000 മുകളിൽ

By online desk .07 Apr, 2020

imran-azhar

 


മാഡ്രിഡ്: യൂറോപ്പിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. യൂറോപ്പിൽമാത്രം കൊറോണ മരണം 50000 തിനുമുകളിലായി. ഇറ്റലി, സ്‍പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് മരണം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിൽ 15,887 പേരും സ്‍പെയിനിൽ 13,055 പേരും ഫ്രാൻസിൽ 8078 പേരുമാണ് ഇതുവരെ കൊറോണ ബാധയെ തുടർന്ന് മരിച്ചിരിക്കുന്നത്.

 

അതേസമയം ഇറ്റലിയിൽ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ മരണമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 525 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്. കൂടാതെ സ്പെയിനിലും മരണ നിരക്കിൽ കുറവുണ്ടായതായി കണക്കുകൾ ചൂണ്ടികാണിക്കുന്നു. സ്‌പെയിനിൽ തിങ്കളാഴച 637 പേരാണ് മരിച്ചത്.

 

വ്യാഴാഴ്ച മാത്രം സ്‌പെയിൻ മരിച്ചത് 950 പേരാണ് അതുകൊണ്ടുതന്നെ ലക്ഷണങ്ങളില്ലാത്തവരിലേക്കും കൊറോണ പരിശോധനകൾ വ്യാപിപ്പിക്കാൻ സ്‍പെയിൻ ഭരണകൂടം നടപടി തുടങ്ങി. അതേസമയം ഫ്രാൻസിൽ മരണനിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് ഞായറാഴ്ച 357 പേരാണ് രാജ്യത്ത് മരിച്ചത്.