Friday 10 April 2020




കൊറോണ; സിംഗപ്പുരിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം കേന്ദ്രം

By online desk .22 Feb, 2020

imran-azhar

 

ഡല്‍ഹി: കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര ഒഴിവാക്കണ മെന്ന നിർദേശവുമായി കേന്ദ്രം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനാണ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

ശനിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതലയോഗത്തിന് ശേഷമാണ് കൊറോണ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള പുതിയ തീരുമാനം.

 

തിങ്കളാഴ്ച മുതല്‍ നേപ്പാള്‍, ഇന്‍ഡൊനീഷ്യ, വിയറ്റ്‌നാം, മലേഷ്യ എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ പരിശോധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഫിലിപ്പിന്‍സ് ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് എല്ലാ വിമാനത്താവളങ്ങളിലും മെഡിക്കല്‍ പരിശോധന കര്‍ശനമാണ്.

 

അതെ സമയം ചൈനയിൽ മാത്രം കൊറോണ വൈറസ് ബാധിച്ചു 2300 ഇൽ അധികം ആളുകൾ മരിച്ചു .കൂടാതെ സൗത് കൊറിയ യിലും വൈറസ് പടരുന്നതായി റിപോർട്ടുകൾ ഉണ്ട് .