Friday 29 May 2020




കോവിഡ് 19 ബാധിച്ച് ഹോളിവുഡ് നടി അന്തരിച്ചു

By online desk.05 Apr, 2020

imran-azhar

 

വാഷിംഗ്ടണ്‍: കോവിഡ് 19 രോഗം ബാധിച്ച് ഹോളിവുഡ് നടി അന്തരിച്ചു. പെട്രീഷിയ ബോസ് വര്‍ത്ത് (86) ആണ് മരിച്ചത്. പെട്രീഷയുടെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യയുടെ മകള്‍ ഹത് സവാണ് ഫേസ്ബുക്കിലൂടെ മരണവിവരം അറിയിച്ചത്.
ദ പാറ്റി ഡൂക്ക് ഷോ, ക്രാഫ്റ്റ് തീയേറ്റര്‍ എന്നീ ഹോളിവുഡ് സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ച നടിയാണ് പെട്രീഷിയ ബോസ് വര്‍ത്ത്. മെര്‍ലിന്‍ ബ്രാന്‍ഡോ, മോന്റ്ഗോമേരി ക്ലിഫ്റ്റ് അടക്കം ഹോളിവുഡിലെ നിരവധി പ്രശസ്തരുടെ ജീവചരിത്രം അവര്‍ രചിച്ചിട്ടുണ്ട്.