Wednesday 03 June 2020




കൊറോണ: ആദ്യ മലയാളിയുടെ മരണം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തു; മരിച്ചത് ചങ്ങനാശേരി സ്വദേശി

By Sooraj Surendran .18 Mar, 2020

imran-azhar

 

 

കോട്ടയം: കൊറോണ വൈറസ് ബാധയെ തുടർന്ന് ആദ്യ മലയാളിയുടെ മരണം റിപ്പോർട്ട് ചെയ്തു. ചങ്ങനാശേരി കടമാഞ്ചിറ മാറാട്ടുകളം വീട്ടിൽ പരേതനായ കറുവച്ചന്റെ മകൻ ജോജി (57) ആണ് മരിച്ചത്. ഇറ്റലിയിൽ വെച്ചാണ് ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് മരിച്ചത്. ജോജിയുടെ ഭാര്യ അസുഖത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ മരിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് തനിക്ക് പനിയാണെന്ന് വീട്ടുകാരെ വിവരമറിയിച്ചിരുന്നു. സമീപകാലത്ത് ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ ജോജി മാസങ്ങൾക്ക് മുൻപാണ് വീണ്ടും ഇറ്റലിയിലേക്ക് മടങ്ങിയത്. സംസ്കാരം ഇറ്റലിയിൽ നടക്കും.