Friday 29 May 2020




അമേരിക്ക മുൾമുനയിൽ: 24 മ​ണി​ക്കൂ​റി​നി​ടെ 1,320 പേ​ർ മരിച്ചു, പ്രത്യാശ പ്രകടിപ്പിച്ച് ട്രംപ്

By Sooraj Surendran .04 Apr, 2020

imran-azhar

 

 

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്ക അതീവ ഗുരുതരാവസ്ഥയിൽ. 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1,320 ആയി. 32,000ത്തിേലേറെപ്പേർക്കാണ് ഒരു ദിവസം കൊണ്ട് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ മരണനിരക്കിൽ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയെയും മറികടന്ന് അമേരിക്ക കുതിക്കുകയാണ്. രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 2,76,965 ആയി. 7,391 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. അമേരിക്കയിൽ ന്യൂയോർക്കിലാണ് ഏറ്റവുമധികം കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,03,476 പേരാണ് ഇവിടെ രോഗബാധിതരായുള്ളത്.

 

സ്പെയ്നിലെയും, ഇറ്റലിയിലെയും നിലയും സമാനമാണ്. ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14,681 ആയി. 119,827 പേർക്കാണ് ആകെ രോഗബാധ സ്ഥിരീകരിച്ചത്. മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് ഇറ്റലി. അതേസമയം സ്‌പെയിനിൽ 119,199 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 11,198 പേർക്കാണ് ജീവൻ നഷ്ടമായത്. ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ രോഗബാധിതരുടെ എണ്ണവും, മരണനിരക്കും കുറവാണ്. ചൈനയിൽ അകെ രോഗബാധിതരുടെ എണ്ണം 81,639 ആണ്. 3,326 പേരാണ് മരിച്ചത്. ഫ്രാൻസിൽ 1,124 പേരാണ് പുതുതായി മരണപ്പെട്ടത്. ഇവിടെ ആകെ 64,338 പേർക്ക് രോഗം ബാധിച്ചപ്പോൾ 6,507 പേർക്ക് ജീവൻ നഷ്ടമായി.