Tuesday 02 June 2020




കൊറോണ: രോഗികളുടെ എണ്ണത്തിൽ ചൈനയേയും ഇറ്റലിയേയും മറികടന്ന് അമേരിക്ക

By Sooraj Surendran.28 Mar, 2020

imran-azhar

 

 

ന്യൂയോർക്ക്: കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ ചൈനയെയും, ഇറ്റലിയെയും മറികടന്ന് അകമേരിക്ക. അമേരിക്കയിൽ 90,000ത്തോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 17,224 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 81,58ഉം, ചൈനയിൽ 82,000ത്തോളം കൊറോണ ബാധിതരുമാണുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ കൃത്യമായ അകലം പാലിക്കണമെന്നും, വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നിർദേശം നൽകി. വാഷിംഗ്ടണിൽ ഭൂരിഭാഗം എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ചികിത്സയ്‌ക്കും പ്രതിരോധത്തിനുമായി സർക്കാർ രണ്ട് ലക്ഷം കോടി ഡോളർ അടിയന്തര സഹായം പ്രഖ്യാപിച്ചു. നാല് മാസത്തിനുള്ളിൽ അമേരിക്കയിൽ കൊറോണ മരണം 81,000 കവിയുമെന്ന് വാഷിംഗ്ടൺ സ്‌കൂൾ ഓഫ് മെഡിസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു. വളരെ ഗുരുതരാവസ്ഥയിലൂടെയാണ് നിലവിൽ അമേരിക്ക കടന്നുപോകുന്നത്.