Sunday 31 May 2020




ഇരട്ടകുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ട് രക്ഷിതാക്കള്‍

By Online Desk .03 Apr, 2020

imran-azhar

 

ഛത്തീസ്ഗഢ്: ലോകം കോവിഡ് 19 രോഗത്തിന്റെ പിടിയിലമരുമ്പോള്‍ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരിട്ടിരിക്കുകയാണ് റായ്പൂരിലെ ദമ്പതികള്‍. അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ കഴിഞ്ഞ മാര്‍ച്ച് 27ന് ആണ് 27 കാരിയായ പ്രീതി വെര്‍മ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ്. ആണ്‍കുട്ടിയ്ക്ക് കോവിഡ് എന്നും പെണ്‍കുട്ടിയ്ക്ക് കൊറോണയെന്നുമാണ് പേരിട്ടത്. അതേസമയം പേര് പിന്നീട് മാറ്റുമെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.