Sunday 31 May 2020




മധ്യപ്രദേശിൽ കൊറോണ ബാധിതൻ ഭക്ഷണം നൽകിയത് 1500 പേർക്ക് ;ഗ്രാമം അടച്ചു

By online desk .04 Apr, 2020

imran-azhar

 


മോറേന: കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ആശങ്കകൾ       സൃഷ്ട്ടിച്ചുകൊണ്ടിരിക്കുമ്പോൾ.മധ്യപ്രദേശിൽ പ്രവാസിക്കും 11 കുടുംബാംഗങ്ങൾക്കും കോവിഡ് 19 സ്ഥിരീകരിച്ചു ഇത് സമൂഹവ്യാപനമാണോ എന്ന വലിയ ഒരുസംശയത്തിനു വഴിയൊരുക്കി .

 

മാർച്ച് 17 ദുബായിൽനിന്ന് മോറേനയിൽ എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ്കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് . എന്നാൽ വൈറസ്തി ബാധ തിരിച്ചറിയുന്നതിനു മുൻപ് അമ്മയുടെ മരണാനന്തര ചടങ്ങിന്റെ ഭാഗമായി മാർച്ച് 20ന് നടത്തിയ ചടങ്ങിൽ 1500 ഓളം പേർ പങ്കെടുത്തതായി സ്ഥിരീതികരിച്ചു അതോടെ ചടങ്ങ് നടന്ന ഗ്രാമം അധികൃതർ അടക്കുകയും ചെയ്തു.

 


സുരേഷിന് മാർച്ച് 25 ന് രോഗലക്ഷണങ്ങൾ പ്രകടമാവാൻ തുടങ്ങി, എന്നാൽ നാലു ദിവസങ്ങൾക്കുശേഷമാണ് ഇയാളും ഭാര്യയും ആശുപത്രിയിൽ എത്തുന്നത്. കഴിഞ്ഞ വ്യാഴായ്ച ദമ്പതികൾക്കു കോറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോട് നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ അറിയിക്കുകയായിരുന്നു.

 

അതേസമയം കൊറോണ വൈറസ് ടെസ്റ്റിന് വിധേയമാക്കിയ ഇയാളുടെ 23 ബന്ധുക്കളിൽ 10 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങി.