Friday 10 April 2020




കൊറോണ വൈറസ്: ഇന്ത്യക്കാരുള്‍പ്പെടുന്ന വേള്‍ഡ് ഡ്രീമെന്ന കപ്പല്‍ ഹോങ് കോങ് തീരത്ത് പിടിച്ചിട്ടു

By Sooraj Surendran .09 Feb, 2020

imran-azhar

 

 

ടോക്യോ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ഹോങ് കോങ് തീരത്ത് ഇന്ത്യക്കാരുള്‍പ്പെടുന്ന വേള്‍ഡ് ഡ്രീമെന്ന കപ്പല്‍ പിടിച്ചിട്ടു. കപ്പലിൽ ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. 3688 യാത്രക്കാരാണ് കപ്പലിലുള്ളത് ഇതിൽ 78 പേർ ഇന്ത്യക്കാരാണ്. കപ്പലിലെ ഇന്ത്യൻ യാത്രക്കാരുടെ വിവരങ്ങൾക്കായി വിദേശകാര്യ മന്ത്രാലയം നടപടികൾ ആരംഭിച്ചതായാണ് ലഭ്യമാകുന്ന വിവരം. കപ്പലിലെ യാത്രക്കാർക്ക് വൈദ്യസഹായം ഏർപ്പെടുത്തിയിട്ടുണ്ട്. കപ്പലിലെ മൂന്ന് യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യക്കാർക്ക് ആർക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലില്‍ 138 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലേക്ക് സൈന്യത്തിന്റെ സേവനം ലഭ്യമാക്കുമെന്ന് ജപ്പാൻ അറിയിച്ചു. അതേസമയം കപ്പലിൽ മലയാളികൾ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.