Thursday 02 April 2020




കൊറോണ ; കുവൈത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും രണ്ടാഴ്ചത്തേക്ക്‌അവധി

By online desk .27 Feb, 2020

imran-azhar

 

 


കുവൈത്ത്സിറ്റി: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുവൈത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച്‌ ഒന്നുമുതൽ രണ്ടാഴ്ചത്തേക്ക്‌അവധിപ്രഖ്യാപിച്ചു.

പ്രത്യേക മന്ത്രിസഭായോഗമാണ് അവധി പ്രഖ്യാപിച്ചത് . ദേശീയദിനാഘോഷത്തിന്റെ ഭാഗമായി നിലവിൽ മാർച്ച്‌ ഒന്നുവരെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയാണ്.

കുവൈത്തിൽ ഇതുവരെ 26 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവർ മുഴുവനും കഴിഞ്ഞദിവസം ഇറാനിൽനിന്ന് ഒഴിപ്പിക്കലിന്റെ ഭാഗമായി എത്തിയ കുവൈത്ത്‌ എയർവേസ് വിമാനത്തിലെ യാത്രക്കാരാണ്.

 

126 പേരുള്ള ഈ സംഘത്തിലെ മുഴുവൻ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലാണു താമസിപ്പിച്ചിരിക്കുന്നത് . അതുകൊണ്ടുതന്നെ രോഗം പടരാൻ സാധ്യത ഇല്ലാത്തതിനാൽ പൊതുജനങ്ങൾ ഭയക്കേണ്ട സാഹചര്യമില്ല എന്നും യോഗം അറിയിച്ചു.

 

സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച്‌ കൂടുതൽ മാസ്ക് വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണം നടന്നുവരികയാണ്‌. കൂടാതെ മെഡിക്കൽ സ്റ്റോറുകളിൽ ഇവ ലഭ്യമാക്കാനും അതേ സമയം മാസ്കുകൾ വില വർധിപ്പിക്കാതെ വിൽപ്പന നടത്താൻ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.