Friday 10 April 2020




ദ​ക്ഷി​ണ കൊ​റി​യ​യിലേക്കും പടർന്ന് കൊ​റോ​ണ; 346 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു രണ്ട് പേർ മരിച്ചു

By online desk.22 Feb, 2020

imran-azhar

 

സീയൂൾ: ചൈനയിൽ കൊറോണ മരണം 2000 കടന്നതിനു പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വൈറസ് പടർന്നുപിടിക്കുന്നു.ഇതിനോടകം തന്നെ 346 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു . കൂടാതെ രണ്ട് പേർ കൊറോണയെ തുടർന്നു ദക്ഷിണ കൊറിയയിൽ മരിച്ചു.

 

അതേസമയം 76,288 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. 500 തടവുകാർക്കും ചൈനയിൽ രോഗം പിടിപെട്ടു. ഇറ്റലിയിലും കൊറോണയെ തുടർന്നു ഒരാൾ മരിച്ചു. ഇറാനിൽ നാല് പേരുംമരിച്ചു കൂടാതെ 14 പുതിയ കേസുകളാണ് വെള്ളിയാഴ്ച ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.

 

ഇറാനിൽ ചൈനയുമായി ബന്ധമില്ലാത്തവർക്കും കൊറോണ കണ്ടെത്തി. ഇത് ആശങ്കജനകമാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധി പ്രതികരിച്ചു.