Friday 05 June 2020




കോവിഡ് 19: അവയവമാറ്റത്തിനു വിധേയരായവർ പ്രത്യേക കരുതൽ വേണം

By Sooraj Surendran.10 Apr, 2020

imran-azhar

 

 

ലോകത്ത് കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുകയാണ്. ഈ സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ അവയവമാറ്റത്തിനു വിധേയരായവർ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ളവർ സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം. നിങ്ങളുടെ ഡോക്ടറുമായി കൃത്യമായ ഇടവേളകളിൽ ഫോണിൽ ബന്ധപ്പെടുക. ഡോക്ടറുടെ അഭിപ്രായമനുസരിച്ച് മാത്രം ആശുപത്രിയിൽ പോവുക, ഇത്തരക്കാർ സ്വന്തം മുറിക്കു പുറത്തിറങ്ങുന്നുണ്ടെങ്കിലോ മറ്റാരെങ്കിലുമായി സമ്പർക്കം പുലർത്തുന്നുവെങ്കിലോ മാസ്ക് ശരിയായ രീതിയിൽ ധരിച്ചിരിക്കണം, സ്ഥിരമായി െചയ്യുന്ന രക്തപരിശോധനകൾ ഡോക്ടറുടെ നിർദേശപ്രകാരം അടുത്തുള്ള ലാബുകളിൽ െചയ്തതിനുശേഷം ഡോക്ടറെ കൃത്യമായി അറിയിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകുക. കൈകൾ കൊണ്ട് മൂക്കും കണ്ണും സ്പർശിക്കുന്നത് ഒഴിവാക്കുക, സന്ദർശകരെ പൂർണമായും ഒഴിവാക്കുക.